Ultimate magazine theme for WordPress.

എസ്.എഫ്.സി.എൻ.എ ഫാമിലി കോൺഫറൻസ് 2027 ൽ: ഭാരവാഹികളെ തിരഞ്ഞെടുത്തു

ചിക്കാഗോ : 20 -മത് എസ് എഫ് സി എൻ എ ഫാമിലി കോൺഫറൻസ് ചിക്കാഗോ – ലോക്കൽ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികളായി പാ. ജിജു പി ഉമ്മൻ (കൺവീനർ), ഷെറി കെ ജോർജ് (സെക്രട്ടറി). ജെയിംസ് ഉമ്മൻ (ട്രഷറർ), മിനി ജോൺസൻ (ലേഡീസ് കോർഡിനേറ്റർ), ഡോ. സച്ചിൻ ഡേവിസ് (യൂത്ത് കോർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.

പാ. എം ജി ജോൺസൺ യോഗത്തിൽ അധ്യക്ഷത വഹിച്ചു. പാ. എബിൻ അലക്സ് ആരാധന നയിക്കുകയും പാ. തേജസ് തോമസ് ആമുഖ സന്ദേശം നിർവഹിക്കുകയും ചെയ്തു. ഷെറി കെ ജോർജ്, പാ. തേജസ് തോമസ്, പാ. ഫിന്നി വർഗീസ എന്നിവർ യോഗത്തിനു നേതൃത്വം നൽകി. ജോൺസൺ ഉമ്മൻ, റവ. പി വി കുരുവിള, ജിംസ് മേടമന എന്നിവർ ആശംസകൾ അറിയിച്ചു. 2027-ലെ എസ് എഫ് സി എൻ എ ഫാമിലി കോൺഫറൻസിന്റെ വിവിധ ചുമതലകൾക്കു നേതൃത്വം നൽകുവാനായി 27 അംഗ ലോക്കൽ കോൺഫറൻസ് ടീമിനെ തിരഞ്ഞെടുക്കുകയുണ്ടായി.
2027 ജൂലൈ 8 മുതൽ 11 വരെ ഉള്ള തീയതികളിൽ ചിക്കാഗോയിൽ കോൺഫറൻസ് നടക്കും.

 

Sharjah city AG

Comments are closed.