ന്യൂ ഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വായു മലിനീകരണം നിയന്ത്രണാതീതമായി വർധിച്ച സാഹചര്യത്തിൽ സർക്കാർ, സ്വകാര്യ ഓഫീസുകളിൽ ജീവനക്കാരുടെ എണ്ണം നിയന്ത്രിക്കാൻ ഡൽഹി സർക്കാർ ഉത്തരവിട്ടു. റോഡിലെ വാഹനത്തിരക്ക് കുറച്ച് മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ അടിയന്തര നടപടി.
പുതിയ ഉത്തരവ് പ്രകാരം എല്ലാ സർക്കാർ സ്വകാര്യ ഓഫീസുകളും 50 ശതമാനത്തിൽ കൂടുതൽ ജീവനക്കാരുമായി പ്രവർത്തിക്കരുത്. മൊത്തം ജീവനക്കാരിൽ പകുതി പേർ മാത്രം ഓഫീസിൽ ഹാജരാകുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് സർക്കാർ ഓഫീസുകൾക്ക് നിർദേശം നൽകി. അടിയന്തര സേവനങ്ങൾ നടപ്പിലാക്കുന്നതിന് അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമേ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറിമാർക്കും വകുപ്പ് മേധാവികൾക്കും അധിക ജീവനക്കാരെ വിളിക്കാൻ അനുവാദമുള്ളൂ.

Comments are closed.