മനാമ: ബഹറിനിലെ ഉപദേശ ഐക്യമുള്ള മലയാളി പെന്തെക്കോസ്ത് സഭകളുടെ കൂട്ടായ്മാ വേദിയായ മിഡിൽ ഈസ്റ്റ് പെന്തെക്കോസ്ത് ചർച്ച് വാർഷിക കൺവെൻഷൻ 2025 ഡിസംബർ 1,2,3 (തിങ്കൾ,ചൊവ്വ,ബുധൻ) തീയതികളിൽ മനാമയിലെ SFC ഹാളിൽ വെച്ച് എല്ലാ ദിവസവും വൈകുന്നേരം 7 മണി മുതൽ നടത്തപ്പെടും.
സുപ്രസിദ്ധ പ്രഭാഷകൻ പാസ്റ്റർ റെജി മാത്യു വചനശുശ്രൂഷ നടത്തും. അംഗത്വസഭകളിലെ സഹോദരങ്ങൾ ചേർന്നുള്ള MEPC ക്വൊയർ ഗാനശുശ്രൂഷ നിർവ്വഹിക്കും. പാസ്റ്റർ ടൈറ്റസ് ജോൺസൻ (പ്രസിഡന്റ്), പാസ്റ്റർ ജേക്കബ് ജോർജ് (വൈസ് പ്രസിഡന്റ്), ബ്രദർ പ്രിൻസ് ജോയ് (സെക്രട്ടറി), ബ്രദർ ജോൺസൺ തടത്തിൽ (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു

Comments are closed.