തിരുവനന്തപുരം: ഇന്ത്യ പെന്തക്കോസ്ത് ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകൻ ഡാനിയൽ കൊന്നനിൽക്കുന്നതിലിന്റെ ശുശ്രൂഷാ അംഗീകാരപത്രം ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തതായി ഐപിസി ജനറൽ നേതൃത്വം അറിയിച്ചു.
സഭാ ഭരണഘടനയുടെ ആർട്ടിക്കിൾ XIV, സെക്ഷൻ V ലംഘിച്ചതുമായി ബന്ധപ്പെട്ട് നൽകിയ കാരണം കാണിക്കൽ നോട്ടീസിന് ശുശ്രൂഷകൻ സമർപ്പിച്ച വിശദീകരണം തൃപ്തികരമല്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. നവംബർ 14-ന് ചേർന്ന ജനറൽ എക്സിക്യൂട്ടീവുകളുടെ യോഗമാണ് നടപടിക്ക് ശുപാർശ ചെയ്തത്.
നവം. 15 മുതൽ ആറുമാസത്തേക്ക് ഐപിസിയിലെ ശുശ്രൂഷാ അവകാശങ്ങൾ താൽക്കാലികമായി റദ്ദാക്കിയതായാണ് ജനറൽ പ്രസിഡന്റ് പാസ്റ്റർ ടി. വാൽസൻ എബ്രഹാം, ജനറൽ സെക്രട്ടറി പാസ്റ്റർ ഡോ. ബേബി വർഗീസ് എന്നിവർ അറിയിച്ചത്. സസ്പെൻഷൻ കാലയളവിൽ ഐപിസിയുടെ പേരിൽ ഏതെങ്കിലും ശുശ്രൂഷാ ചുമതലകളും നിർവഹിക്കരുതെന്ന് കത്തിൽ നിർദ്ദേശിച്ചിട്ടുണ്ട്.
സഭയുടെ ശാസനം, ഉത്തരവാദിത്വം, ഭരണക്രമം എന്നിവ സംരക്ഷിക്കുന്നതിനായുള്ള നടപടിയാണിതെന്നു നേതൃത്വം അറിയിച്ചു.

Comments are closed.