വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമുള്ള ക്രൈസ്തവർക്കെതിരായ വിവേചനവും പീഡനവും എല്ലാ അക്രമങ്ങളും അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് പോപ്പ് ലിയോ പതിനാലാമൻ മാർപാപ്പ. നവംബർ 16 ഞായറാഴ്ചത്തെ ആഞ്ചലൂസ് പ്രാർത്ഥനയ്ക്കു ശേഷം യുദ്ധവും അക്രമങ്ങളും മൂലം ദുരിതമനുഭവിക്കുന്ന ആളുകൾക്കായി നടത്തിയ പ്രത്യേക അഭ്യർഥനയിലാണ് പാപ്പ ഈ നിർണായകമായ ആവശ്യം ഉന്നയിച്ചത്.
യുദ്ധങ്ങളും ആക്രമണങ്ങളും മൂലം ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി മാർപാപ്പ പ്രത്യേകം പ്രാർത്ഥിച്ചു. തുടർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർ നേരിടുന്ന പീഡനങ്ങളെക്കുറിച്ചുള്ള തന്റെ ഉത്കണ്ഠ അദ്ദേഹം പങ്കുവെച്ചു.

Comments are closed.