ബർൺലി : ക്രിസ്തീയ വിശ്വാസത്തിൻ്റെ അടിസ്ഥാന സന്ദേശങ്ങളിലൊന്നായ ബൈബിൾ വാക്യം വാനിൽ പ്രദർശിപ്പിച്ചതിന് ബ്രിട്ടീഷ് പാസ്റ്റർക്ക് പോലീസിൽ നിന്ന് മുന്നറിയിപ്പ്. പാസ്റ്റർ മിക്ക് ഫ്ലെമിങ്ങിനാണ് വാഹനം റിപ്പോർട്ട് ചെയ്യപ്പെട്ടാൽ വാക്യം വിദ്വേഷ പ്രസംഗമായി കണക്കാക്കിയേക്കാം എന്ന് പോലീസ് ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകിയത്.
മുൻ മയക്കുമരുന്ന് വ്യാപാരിയും ഇപ്പോൾ സഭാവേല ചെയ്യുന്നവനുമായ മിക്ക് ഫ്ലെമിങ് തൻ്റെ ക്യാമ്പർവാനിൽ യോഹന്നാൻ 3:16 എന്ന വാക്യമാണ് പ്രദർശിപ്പിച്ചിരുന്നത്. ബർൺലിയിലെ ഒരു പെട്രോൾ സ്റ്റേഷനിലാണ് സംഭവം. താൻ അറസ്റ്റ് ചെയ്യുകയോ അന്വേഷണം നടത്തുകയോ അല്ലെന്നും എന്നാൽ തെറ്റായ സാഹചര്യത്തിൽ ഈ എഴുത്ത് വിദ്വേഷ പ്രസംഗമായി കണക്കാക്കിയേക്കാം അതിനാൽ ശ്രദ്ധയിൽപ്പെടുത്തുകയാണ് എന്നും ഉദ്യോഗസ്ഥൻ പറഞ്ഞതായി പാസ്റ്റർ ഫ്ലെമിങ് വെളിപ്പെടുത്തി. യോഹന്നാൻ 3:16 പോലുള്ള സ്നേഹം പ്രസംഗിക്കുന്ന ഒരു വാക്യം വിദ്വേഷത്തിൻ്റെ പേരിൽ നിയമനടപടികൾക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് തന്നെ ആശങ്കപ്പെടുത്തുന്നതായി പാസ്റ്റർ ഫ്ലെമിങ് പറഞ്ഞു.

Comments are closed.