Ultimate magazine theme for WordPress.

വിധിക്ക് മുൻപേ വീണ്ടും അറസ്റ്റ്; ചൈനയിൽ പാസ്റ്റർമാർക്കെതിരെ ഭരണകൂട വേട്ട

ഷിയാൻ: ചൈനയിലെ ഷിയാൻ നഗരത്തിൽ രജിസ്റ്റർ ചെയ്യാത്ത ഒരു ക്രിസ്ത്യൻ ഭവന സഭയുടെ മൂന്ന് നേതാക്കളെ കമ്മ്യൂണിസ്റ്റ് അധികൃതർ വീണ്ടും അറസ്റ്റ് ചെയ്തത് രാജ്യത്തെ മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നു. ഷിയാനിലെ അബൻഡൻസ് ചർച്ചിൻ്റെ നേതാക്കളായ പാസ്റ്റർ ലിയാൻ സുലിയാങ്, പാസ്റ്റർ ലിയാൻ ചാങ്നിയാൻ, സഭാംഗം ഫു ജുവാൻ എന്നിവരെയാണ് ഷിയാൻ മുനിസിപ്പൽ പബ്ലിക് സെക്യൂരിറ്റി ബ്യൂറോയുടെ ഫസ്റ്റ് ബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.

ഇവർക്കെതിരെ വഞ്ചനാ കുറ്റം ചുമത്തിയിട്ടുണ്ട്. ഈ വ്യക്തികളെ സമാനമായ കുറ്റങ്ങൾ ആരോപിച്ച് 2022 ഓഗസ്റ്റ് 17-ന് അറസ്റ്റ് ചെയ്യുകയും ഏതാണ്ട് മൂന്ന് വർഷത്തോളം തടങ്കലിൽ വെച്ച ശേഷം 2025 ഏപ്രിലിൽ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തിരുന്നു. വിധി കാത്തിരിക്കവേയാണ് അധികൃതർ ഇവരെ വീണ്ടും കസ്റ്റഡിയിലെടുത്തതെന്ന് ചൈന എയ്ഡ് എന്ന നിരീക്ഷണ സംഘടന റിപ്പോർട്ട് ചെയ്യുന്നു. 71 വയസ്സുള്ള പാസ്റ്റർ ലിയാൻ ചാങ്നിയാൻ ആരോഗ്യപരമായ കാരണങ്ങളാൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വീണ്ടും തടവിലാക്കപ്പെട്ടത്. അറസ്റ്റിനെത്തുടർന്ന് പാസ്റ്റർ ലിയാൻ വീട്ടുതടങ്കലിൽ വെച്ച് പീഡനം നേരിട്ടതായി യുഎസ് കമ്മീഷൻ ഓൺ ഇൻ്റർനാഷണൽ റിലീജിയസ് ഫ്രീഡം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Sharjah city AG

Comments are closed.