പാലക്കാട്: സംസ്ഥാനത്ത് സ്കൂളുകളിൽ പ്രാര്‍ത്ഥനയില്‍ ഏകീകരണം കൊണ്ടുവരുമെന്ന് വിദ്യഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. സ്കൂള്‍ ശാസ്ത്രമേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചപ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
എല്ലാ സ്കൂളിലും ഒരുപോലെ ഉള്ള പാട്ട് പാടണം. ചില മത സംഘടനകളുടെ സ്കൂളുകളില്‍ പ്രത്യേക വിഭാഗത്തിന്റെ പ്രാര്‍ത്ഥന നടക്കുന്നു. വിദ്യാര്‍ത്ഥിയായതുകൊണ്ട് മാത്രം അത് കുട്ടികൾക്ക് പാടേണ്ടി വരുന്നു.
എല്ലാ സ്കൂളുകളിലും ഒരുപോലെയുള്ള പാട്ട് വരണമെന്നത് സമൂഹത്തിന്റെ ചര്‍ച്ചക്ക് വെക്കുന്നതായും ഭരണഘടന മൂല്യങ്ങളും ശാസ്ത്ര ബോധവും ഉള്ള പാട്ടുകളാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.
ഹിജാബ് വിഷയത്തില്‍ മന്ത്രി ശിവന്‍കുട്ടിക്ക് പള്ളുരുത്തിയിലെ ക്രിസ്ത്യന്‍ സ്കൂളിന്റെ നിലപാടിന് മുന്നില്‍ മുട്ടുമടക്കേണ്ടിവന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് പുതിയ പ്രഖ്യാപനം. ക്രൈസ്തവ വിദ്യാലയങ്ങളുമായി അടുത്ത ഏറ്റുമുട്ടലിന് വഴിമരുന്നിടുകയാണ് വിദ്യാഭ്യാസമന്ത്രി.

Comments are closed.