Ultimate magazine theme for WordPress.

ഭൂമിക്ക് ഒരു രണ്ടാമൻ കൂടി: പുതിയ ഛിന്നഗ്രഹത്തെ കണ്ടെത്തി

ഹവായ്: ഭൂമിയുടെ ചന്ദ്രനെ കൂടാതെ 2025 പിഎൻ7 എന്ന് പേരുള്ള ഒരു കുഞ്ഞൻ ഛിന്നഗ്രഹം കൂടി അടുത്ത 58 വർഷത്തേക്ക് നമ്മുടെ ഗ്രഹത്തെ പിന്തുടരുമെന്ന് ശാസ്ത്രലോകം സ്ഥിരീകരിച്ചു. ഇത് ഭൂമിയുടെ രണ്ടാമത്തെ ഉപഗ്രഹമായി (സെക്കന്റ് മൂൺ) വിശേഷിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ഇത് ഒരു ക്വാസി-മൂൺ അഥവാ താത്കാലിക ഉപഗ്രഹമാണ്.

ഓഗസ്റ്റിൽ ഹവായിയിലെ പാൻ-സ്റ്റാർസ് ഒബ്സർവേറ്ററിയിൽ നിന്നുള്ള ശാസ്ത്രജ്ഞരാണ് ഈ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. 19 മീറ്റർ മാത്രമാണ് ഏകദേശ വ്യാസമുള്ള ഈ ഛിന്നഗ്രഹം. നമ്മുടെ യഥാർത്ഥ ചന്ദ്രനെപ്പോലെ ഭൂമിയുടെ ഗുരുത്വാകർഷണ വലയത്തിൽ സ്ഥിരമായി ബന്ധിക്കപ്പെട്ട് ഭൂമിയെ നേരിട്ട് ചുറ്റുകയല്ല ഈ ഛിന്നഗ്രഹം ചെയ്യുന്നത്. ഇത് സൂര്യനെയാണ് വലംവെക്കുന്നത് എന്നാൽ അതിൻ്റെ ഭ്രമണപഥം ഭൂമിയുടേതിന് സമാനമായതിനാൽ ഭൂമിയോടൊപ്പം ഒരേ വേഗതയിൽ സഞ്ചരിക്കുന്നതായി തോന്നിക്കുന്നു

Sharjah city AG

Comments are closed.