ഇംഗ്ലണ്ട്: ഫുട്‌ബോൾ മൈതാനത്തെ തങ്ങളുടെ നേട്ടങ്ങൾ അന്താരാഷ്ട്ര ക്രിസ്ത്യൻ ദുരിതാശ്വാസ ഏജൻസിയായ ടീർഫണ്ടിന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിച്ച് ശ്രദ്ധേയരായിരിക്കുകയാണ് ഇംഗ്ലണ്ടിലെ ഇരട്ട സഹോദരിമാർ. ബ്രിസ്റ്റളിനടുത്ത് താമസിക്കുന്ന 16-കാരികളായ ലില്ലി, ബെല്ല വാരിൻ എന്നിവരാണ് ഈ പുതിയ സംരംഭത്തിന് പിന്നിൽ.
സൗത്ത് വെസ്റ്റ് വിമൻസ് ലീഗ് പ്രീമിയർ ഡിവിഷൻ ടീമായ ഫ്രാംപ്ടൺ റേഞ്ചേഴ്സ് ലേഡീസ് ഫുട്‌ബോൾ ക്ലബുമായി അടുത്തിടെ കരാർ ഒപ്പിട്ട ഈ സഹോദരിമാർ തങ്ങളുടെ പ്ലെയർ സ്‌പോൺസർഷിപ്പ് കരാറിലാണ് ഈ ഉപാധി ഉൾപ്പെടുത്തിയത്. ലോകമെമ്പാടുമുള്ള അതീവ ദാരിദ്ര്യത്തിലും സംഘർഷങ്ങളിലും കഴിയുന്നവരുടെ ആവശ്യങ്ങൾ കായികരംഗത്തിലൂടെ ലോകത്തിന് മുന്നിൽ എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സഹോദരിമാർ പറയുന്നു.

Comments are closed.