Ultimate magazine theme for WordPress.

ക്രിസ്ത്യാനിറ്റി വെള്ളക്കാരുടെ മേധാവിത്വ ഗ്രൂപ്പ്: കോളേജ് പാഠപുസ്തകത്തിലെ പരാമർശം വിവാദത്തിൽ

ജോർജിയ: ക്രിസ്ത്യാനിറ്റിയെ അമേരിക്കൻ ആസ്ഥാനമായുള്ള വെള്ളക്കാരുടെ മേധാവിത്വ ഗ്രൂപ്പ് എന്ന് വിശേഷിപ്പിച്ച ഒരു കോളേജ് പാഠപുസ്തകം അമേരിക്കയിൽ വലിയ അക്കാദമിക് വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. നോർത്ത് ജോർജിയ സർവകലാശാലയിലെ ക്രിസ്ത്യൻ വിദ്യാർത്ഥിനിയായ കെൽബി മർഫി ആണ് ഈ ഞെട്ടിക്കുന്ന പരാമർശം കണ്ടെത്തിയത്.

 

തൻ്റെ ഇന്റർനാഷണൽ പബ്ലിക് റിലേഷൻസ് കോഴ്സിനായി 8,300 രൂപ നൽകി വാങ്ങിയ പാഠപുസ്തകത്തിലാണ് ഈ പരാമർശം ഉണ്ടായിരുന്നത്. പുസ്തകത്തിൻ്റെ എട്ടാം അധ്യായത്തിലാണ് ക്രിസ്ത്യാനിറ്റിയെ വെള്ളക്കാരുടെ മേധാവിത്വ ഗ്രൂപ്പ് എന്ന് വിശേഷിപ്പിച്ചത്. അമേരിക്കയിലെ തീവ്ര വലതുപക്ഷ വംശീയ ഗ്രൂപ്പായ ക്രിസ്ത്യൻ ഐഡന്റിറ്റി പോലുള്ള സംഘടനകളെ പട്ടികപ്പെടുത്തിയ കൂട്ടത്തിൽ ഒരു വലിയ മതവിഭാഗത്തെ മൊത്തത്തിൽ ഉൾപ്പെടുത്തി എന്ന ആരോപണമാണ് ശക്തമായി ഉയരുന്നത്. ഒരു ക്രിസ്ത്യൻ വിശ്വാസിയായ തനിക്ക് ഈ പരാമർശം കണ്ടപ്പോൾ ഉണ്ടായ ഞെട്ടൽ വിവരിച്ച് കെൽബി മർഫി സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയതോടെയാണ് സംഭവം വ്യാപകമായ ചർച്ചയായത്.

Sharjah city AG

Comments are closed.