Ultimate magazine theme for WordPress.

ഫയർ ഓഫ് റിവൈവൽ ചർച്ചിൻ്റെ 44-ാമത് ആത്മപകർച്ച മീറ്റിംഗുകൾ ഒക്ടോബർ 23 മുതൽ

ദുബായ്: ഫയർ ഓഫ് റിവൈവൽ ചർച്ച് തുടർമാനമായി നടത്തിവരുന്ന 44-ാമത് ആത്മപകർച്ച മീറ്റിംഗുകൾക്ക് ഒക്ടോബർ 23 വ്യാഴാഴ്ച തുടക്കമാകും. 21 ദിവസത്തെ ഉപവാസ പ്രാർത്ഥനയുടെ അവസാന മൂന്ന് ദിവസങ്ങളിലായാണ് മീറ്റിംഗുകൾ ക്രമീകരിച്ചിരിക്കുന്നത്.

2003-ൽ കേരളത്തിലെ കോട്ടയം വാകത്താനത്ത് പാ. സജോഷ് ജോൺ, പാ. ബിജോഷ് ജോൺ തുടങ്ങിയവർ ആരംഭിച്ച ഫയർ ഓഫ് റിവൈവൽ മിനിസ്ട്രീസിൻ്റെ പ്രവർത്തനങ്ങൾ ദൈവീക കരുണയാൽ തുടരുകയാണ്. റെവ. ഏബ്രഹാം വർഗീസ് (ബഥേൽ എ.ജി, ബാംഗ്ലൂർ), പാ. ബിജി അഞ്ചൽ തുടങ്ങിയവർ പ്രസംഗിക്കും. 23 മുതൽ 25 വരെ ദുബായ് അൽ മുല്ല പ്ലാസയ്ക്ക് സമീപമുള്ള സമ റെസിഡൻസ് ഹാൾ രണ്ടിലും സമാപന മീറ്റിംഗ് 26 ഞായറാഴ്ച ഷാർജ യാംറൂക്കിലെ യൂണിയൻ ചർച്ച് ഹാൾ മൂന്നിലും നടക്കും.

Sharjah city AG

Comments are closed.