Ultimate magazine theme for WordPress.

ചാർലി കിർക്ക് സ്വാതന്ത്ര്യത്തിൻ്റെ രക്തസാക്ഷി; പരമോന്നത ബഹുമതി നൽകി ട്രംപ്

വാഷിംഗ്ടൺ : കഴിഞ്ഞ മാസം വധിക്കപ്പെട്ട പ്രമുഖ കൺസർവേറ്റീവ് ആക്ടിവിസ്റ്റും ടേണിംഗ് പോയിൻ്റ് യുഎസ്എ സ്ഥാപകനുമായ ചാർലി കിർക്കിനെ അമേരിക്കയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം മരണാനന്തര ബഹുമതിയായി നൽകി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആദരിച്ചു.

കിർക്കിൻ്റെ 32-ാം ജന്മദിനമായ ഒക്ടോബർ 14-ന് വൈറ്റ് ഹൗസിലെ റോസ് ഗാർഡനിലാണ് വികാരനിർഭരമായ ചടങ്ങ് നടന്നത്. അന്തരിച്ച കിർക്കിന് വേണ്ടി അദ്ദേഹത്തിൻ്റെ ഭാര്യയും ടേണിംഗ് പോയിൻ്റ് യുഎസ്എയുടെ നിലവിലെ സിഇഒയുമായ എറിക കിർക്ക് പുരസ്‌കാരം ഏറ്റുവാങ്ങി. ചടങ്ങിന് ശേഷം ഒക്ടോബർ 14 ഇനിമുതൽ ചാർലി കിർക്കിൻ്റെ ദേശീയ അനുസ്മരണ ദിനമായി ആചരിക്കുമെന്ന പ്രഖ്യാപനത്തിൽ ട്രംപ് ഒപ്പുവെച്ചു.

Sharjah city AG

Comments are closed.