തൊടുപുഴ: രാജ്യത്ത് പാസ്റ്റർമാർക്കും വിശ്വാസികൾക്ക് എതിരെ നടക്കുന്ന അക്രമങ്ങൾക്ക് എതിരെ യുണൈറ്റഡ് പെന്തകോസ്തൽ കൌൺസിൽ തൊടുപുഴ താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടന്നു. പാസ്റ്റർ അലക്സ് മുട്ടം ഉൽഘാടനം ചെയ്തു.
ഇന്ത്യയുടെ ഭരണഘടന ഉറപ്പുതരുന്ന സ്വാതന്ത്ര്യം പെന്തകോസ്ത് വിശ്വാസികൾക്ക് ലഭിക്കണം മെന്നും അതിന് എതിരായി ഇത്തരം അക്രമങ്ങൾ തുടർന്നാൽ കേരളത്തിലെ എല്ലാ കേന്ദ്ര ഗവണ്മെന്റ് സ്ഥാപനങ്ങൾക്ക് മുന്നിലും കൌൺസിലിന്റെ നേതൃത്വത്തിൽ വ്യാപകമായ ധർണ്ണ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. പാസ്റ്റർമാരായ ബിജു കോലാനി, സദാശിവൻ, ഇ കെ കരിംങ്കുന്നം, റോയി കെ പൗലോസ്, മാത്യു സെബാസ്റ്റ്യൻ
ജോസ്, ബ്ര. വിജോ വിജയൻ, സിസ്റ്റർ റോസമ്മ ജോസ് എന്നിവർ പ്രസംഗിച്ചു

Comments are closed.