കൊഹിമ: സാത്താൻ ആരാധനക്ക് എതിരെ നാഗാലാൻഡ് നിയമസഭയിൽ നടന്ന ചർച്ച വിവാദമായതോടെ മാറ്റിവെച്ചു. സംസ്ഥാനത്ത് യുവജനങ്ങളെ തെറ്റായ ദിശയിലേക്ക് നയിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്ക് എതിരെ ശക്തമായ നിയമപരമായ നടപടി സ്വീകരിക്കണമെന്ന് പിക്ടോ ഷോഹെ എം എൽ എ നിയമസഭയിൽ ആവശ്യപ്പെട്ടു.
എന്നാൽ ഇത്തരം വിഷയങ്ങൾ നിയമസഭയിൽ ചർച്ച ചെയ്യുന്നത് തെറ്റാണെന്നും അത് സാത്താനിക പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രചാരം നൽകുമെന്നും പ്രഖ്യാപിച്ച് നാഗലാന്റ് ജോയിന്റെ ക്രിസ്ത്യൻ ഫോറത്തിന്റെ പ്രതിനിധികൾ രംഗത്ത് വന്നു.
സാത്താൻ ആരാധനക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിന് പകരം സുവിശേഷ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്നും യുവാക്കൾക്ക് കൗൺസിലിംഗും ആത്മീയ മാർഗ്ഗ നിർദേശങ്ങളും നൽകുകയാണ് വേണ്ടതെന്നും ആയിരുന്നു അവരുടെ നിർദേശം. ഇതോടെ സഭ ചർച്ച മാറ്റിവെച്ച് വിഷയം അടുത്ത സമ്മേളനത്തിലേക്ക് മാറ്റുകയായിരുന്നു.

Comments are closed.