Ultimate magazine theme for WordPress.

മെൽബൺ AUPC – വിക്ടോറിയ സ്റ്റേറ്റ് കോൺഫറൻസ് 2025

ഓസ്ട്രേലിയ : ഓസ്ട്രേലിയൻ യുണൈറ്റഡ് പെന്തക്കോസ്തൽ ചർച്ചസിന്റെ ആഭിമുഖ്യത്തിൽ മെൽബൺ – വിക്ടോറിയ സ്റ്റേറ്റ് കോൺഫറൻസ് ഒക്ടോബർ 31 മുതൽ നവംബർ 1 വരെ മെൽബൺ എബനേസർ ക്രിസ്ത്യൻ അസംബ്ലിയിൽ നടക്കും. കൂടാതെ ഒന്നാം തീയതി വൈകിട്ട് മൂന്നുമണി മുതൽ അഞ്ചു മണിവരെ യൂത്ത് കോൺഫറൻസും ഇതേ ഹാളിൽ വച്ച് നടക്കുന്നതായിരിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.

പ്രഭാഷകനായ ഇവാ. റോയ് മർക്കറാ പ്രധാന സന്ദേശം നൽകുന്നതായിരിക്കും. 40-ൽ കൂടുതൽ രാജ്യങ്ങളിൽ മിഷണറിയായി പ്രവർത്തിച്ച അനുഭവസമ്പത്ത്, അനേകായിരങ്ങളെ രക്ഷയിലേക്ക് നയിച്ച ആത്മീയ കരുത്തു, വചന പാണ്ഡിത്യം എന്നിവ പ്രേക്ഷകർക്ക് വലിയ ആത്മീയ ഉണർവിന് കാരണമായിത്തീരുമെന്ന് ഭാരവാഹികൾ അറിയിച്ചു . റെക്സ് മീഡിയയും, പവർവിഷൻ ടിവിയും, കൂടാതെ ഒട്ടനവധി കൺവെൻഷൻ വേദികൾ മുഖേന ലക്ഷക്കണക്കിന് ഹൃദയങ്ങളെ സ്പർശിച്ച ഗായകനായ ബ്ര. ബോവാസ് രാജു ക്വയർ ആരാധന നയിക്കും. ഈ ആത്മീയ ശുശ്രൂഷകളിൽ പങ്കുചേർന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും ജാതിമത വ്യത്യാസമെന്നെ എല്ലാവരെയും ഈ മീറ്റിങ്ങുകളിലേക്ക് ക്ഷണിക്കുന്നു.

Sharjah city AG

Comments are closed.