Ultimate magazine theme for WordPress.

എ.കെ. സന്തോഷ് ബേബി ചെറുവക്കൽ ഒവിബിഎസ് കേന്ദ്ര ജനറൽ സെക്രട്ടറി

ചെറുവക്കൽ: വൈഎംസിഎ സീനിയർ നേതാവും ചെറുവക്കൽ വൈഎംസിഎ പ്രസിഡണ്ടുമായ എ.കെ. സന്തോഷ് ബേബി മലങ്കര ഓർത്തഡോക്സ് സഭ ഒവിബിഎസ് കേന്ദ്ര ജനറൽ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

 

തിരുവനന്തപുരം ഭദ്രാസന കൗൺസിൽ അംഗം, സൺഡേ സ്കൂൾ കേന്ദ്ര ട്രഷറർ,സഭാ മാനേജിംഗ് കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കൂടിയായ സന്തോഷ് ബേബി വൊക്കേഷണൽ ഹയർസെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ്,അഖിലകേരള ബാലജനസഖ്യം യൂണിയൻ രക്ഷാധികാരി,കരിയർ മാസ്റ്റർ എന്നീ നിലകളിലും നിലവിൽ പ്രവർത്തിക്കുന്നു.

 

വൈഎംസിഎ മുൻ സംസ്ഥാന വൈസ് ചെയർമാൻ,സോണൽ ചെയർമാൻ, കൊല്ലം സബ് റീജിയൻ ,കൊട്ടാരക്കര പ്രോജക്ട് ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Sharjah city AG

Comments are closed.