Ultimate magazine theme for WordPress.

ഐപിസിയിൽ നാളെ പ്രാർത്ഥനാദിനം ആഹ്വാനം ചെയ്ത് പാസ്റ്റർമാരായ വൽസൻ ഏബ്രഹാമും കെ.പി.കുര്യനും

കുമ്പനാട്: ഭാരതത്തിലെ പല സംസ്ഥാനങ്ങളിലും ക്രൈസ്തവർക്കെതിരെ പീഢനങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ നാളെ ഇൻഡ്യാപെന്തക്കോസ്ത് ദൈവസഭ പ്രാർത്ഥനാ ദിനമായി പ്രഖ്യാപിച്ചു.

ലോകമെമ്പാടുമുള്ള സഭായോഗങ്ങളിൽ പീഡനം അനുഭവിക്കുന്ന ദൈവജനത്തിനുവേണ്ടി നാളെ പ്രത്യേകം പ്രാർത്ഥിക്കണമെന്ന് ഐപിസി ജനറൽ പ്രസിഡൻ്റ് പാസ്റ്റർ വൽസൻ ഏബ്രഹാമും പ്രയർ ബോർഡ് ചെയർമാൻ
പാസ്റ്റർ കെ.പി.കുര്യനും ആഹ്വാനം ചെയ്തു.

ജനറൽ കൺവൻഷൻ്റെ അനുഗ്രഹത്തിനായുള്ള 102 ദിന പ്രാർത്ഥന ചൊവ്വ രാവിലെ 9:30 ന് കുമ്പനാട് പ്രയർ ചേമ്പറിൽ ആരംഭിക്കും. പാസ്റ്റർ കെ.പി കുര്യൻ്റെ അദ്ധ്യക്ഷതയിൽ
കൂടുന്ന യോഗം ജനറൽപ്രസിഡൻ്റ് പാസ്റ്റർ. ഡോ. വൽസൻഏബ്രഹാം ഉൽഘാടനം ചെയ്യും. പാസ്റ്റർ ഫിലിപ്പ് പി തോമസ് മുഖ്യ പ്രഭാഷണം നടത്തും. ബ്രദർ വർക്കി ഏബ്രഹാം കാച്ചാണത്ത് പ്രസംഗിക്കും. പ്രയർ കൺവീനർമാരായ പാസ്റ്റർ .സി.സി ഏബ്രഹാം ,പാസ്റ്റർ വർഗീസ് ഫിലിപ്പ് ,പാസ്റ്റർ ജോൺ ജോർജ് എന്നിവർ പ്രാർത്ഥനക്ക് നേതൃത്വം നൽകും.

 

വാർത്ത : പാസ്റ്റർ .ഫിലിപ്പ് പി തോമസ്

Sharjah city AG

Comments are closed.