ചങ്ങനാശ്ശേരി: ക്രൈസ്തവ വിശ്വാസിയും അമേരിക്കയില്‍ കൊല്ലപ്പെട്ട ഇന്‍ഫ്ലുവെന്‍സര്‍ ചാര്‍ലി കിര്‍ക്കിന്റെ ഭാര്യയുമായ എറിക്ക കഴിഞ്ഞ ദിവസം നടത്തിയ അനുസ്മരണ പ്രഭാഷണം, താന്‍ കേട്ട ഏറ്റവും ശക്തമായ വചനപ്രഘോഷണമാണെന്നു ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍.
ക്രിസ്തു വിശ്വാസം മുറുകെ പിടിച്ച് ഘാതകനോട് ക്ഷമിക്കുന്നതായി പ്രഖ്യാപിച്ചുള്ള എറിക്കയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിന്നു.
കേവലം 30 വർഷം ജീവിച്ച ഒരു ചെറുപ്പക്കാരന് ഒരു ലക്ഷത്തോളം ആൾക്കാർ അന്ത്യോപചാരം അർപ്പിച്ചുവെന്നും അനേക ലക്ഷങ്ങൾ ഓൺലൈനായി പങ്കെടുത്തുവെന്നും ഇത് ചരിത്രത്തില്‍ തന്നെ വിരളമായ സംഭവമാണെന്നും ആര്‍ച്ച് ബിഷപ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അനുസ്മരിച്ചു. ആഴമായ വിശ്വാസത്തിൽ അടിയുറച്ചു തന്റെ പ്രിയ ഭർത്താവിന്റെ ഘാതകന് മാപ്പു നൽകിയ അവർ നടത്തിയ ഒരു നിരീക്ഷണം ശ്രദ്ധേയമായിരിന്നുവെന്ന് ആര്‍ച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി.

Comments are closed.