ഗാസ : ഗാസ മുനമ്പിൽ സൈനിക നടപടികൾ ശക്തമാക്കുന്നതിനിടെ സാധാരണക്കാർക്ക് സുരക്ഷിതമായി കഴിയാൻ ഹ്യുമാനിറ്റേറിയൻ സോണുകളിലേക്ക് മാറാൻ നിർദേശം നൽകി ഇസ്രായേൽ സൈന്യം. സൈനിക വക്താവ് അവിചയ് അദ്രീ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ സന്ദേശത്തിലാണ് മാറാനുള്ള നിർദേശം നൽകിയത്.
ഹമാസുമായി നടക്കുന്ന പോരാട്ടങ്ങളിൽ സാധാരണക്കാർക്ക് പരിക്കേൽക്കുന്നത് ഒഴിവാക്കുക എന്നതാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം. വടക്കൻ ഗാസയിൽ നിന്ന് തുടങ്ങി ഘട്ടം ഘട്ടമായി ആളുകളോട് തെക്ക് ഭാഗത്തേക്ക് നീങ്ങാൻ ഇസ്രായേൽ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് അൽ-മവാസിയിലെ ഹ്യുമാനിറ്റേറിയൻ സോണിനെക്കുറിച്ച് സൈന്യം വീണ്ടും ഓർമ്മിപ്പിച്ചത്.

Comments are closed.