Ultimate magazine theme for WordPress.

ഷാങ്ഹായ് ഉച്ചകോടിയിൽ ഇന്ത്യ-റഷ്യ സൗഹൃദം ഊട്ടി ഉറപ്പിച്ച് പുടിൻ

ടിയാൻജിൻ: ചൈനയിൽ നടക്കുന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യക്ക് ശക്തമായ പിന്തുണ നൽകി. ഉച്ചകോടിയിൽ സംസാരിക്കവെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിലും പുടിൻ ഇന്ത്യ-റഷ്യ ബന്ധത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.

ഉച്ചകോടിക്ക് ശേഷം നടന്ന കൂടിക്കാഴ്ചയിൽ പുടിൻ പ്രധാനമന്ത്രി മോദിയെ പ്രിയ സുഹൃത്ത് എന്ന് വിശേഷിപ്പിച്ചു. റഷ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം പ്രത്യേകവും തന്ത്രപരവുമായ പങ്കാളിത്തം ആണെന്ന് ഇരു നേതാക്കളും പ്രഖ്യാപിച്ചു.

Sharjah city AG

Comments are closed.