ശ്രീനഗർ: ജമ്മു കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയിലും മിന്നൽ പ്രളയത്തിലും മരിച്ചവരുടെ എണ്ണം 7 ആയി. നിരവധി പേരെ കാണാതായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 7 മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ജമ്മു മേഖലയിലെ ഡോഡ ജില്ലയിൽ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും നാല് പേർ മരിച്ചു. പുഞ്ച്, റജൗരി ജില്ലകളിൽ മണ്ണിടിച്ചിലിൽ മൂന്ന് പേരും മരിച്ചു. വൈഷ്ണോദേവി ക്ഷേത്രത്തിലേക്കുള്ള വഴിയിലുണ്ടായ മണ്ണിടിച്ചിലിൽ മുപ്പതിലധികം ആളുകൾ മണ്ണിനടിയിൽപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഇവർക്കായുള്ള തിരച്ചിൽ ഊർജ്ജിതമായി നടക്കുകയാണ്.

Comments are closed.