കൂർഗ്: കൂർഗ് മേഖലയിൽ പ്രവർത്തിക്കുന്ന പാസ്റ്റേഴ്സിനും, മിഷനറി വേലയിൽ ആയിരിക്കുന്ന സുവിശേഷകർക്കും , ദൈവരാജ്യ ശുശ്രൂഷയിൽ
സമർപ്പിതരായ ക്രിസ്തീയ പ്രവർത്തകർക്കും വേണ്ടി എംപവറിങ് അപ്പസ്റ്റോലിക് ആൻഡ് പ്രോഫറ്റിക്ക് ജനറേഷൻ ൻ്റെ ആഭിമുഖ്യത്തിൽ
ആഗസ്റ്റ് 27 ബുധനാഴ്ച രാവിലെ 9.30 മുതൽ ഒരു പവ്വർ കോൺഫ്രറൻസ് നടത്തപ്പെടുന്നു. കൊഡലിപ്പെട്ട് ഐ. പി.സി
സഭയിൽ ക്രമീകരിക്കുന്ന യോഗത്തിൽ പാസ്റ്റർ ജോബി വർഗ്ഗീസ്, (എംപവർ മിഷൻ ഇന്ത്യാ ) ബെഞ്ചമിൻ ചാക്കോ (യു.എസ്സ്) എന്നിവർ പ്രസംഗിക്കും.
മിഷൻസ് , ചർച്ച് ഗ്രോത്ത്, ഫൈവ് ഫോൾഡ് മിനിസ്ട്രി, റിവൈവൽ എന്നിവയിൽ വീണ്ടും ഒരു ദിശാബോധം ലഭിക്കുവാൻ ഈ സെമിനാർ സഹായകരമാകും. പാസ്റ്റർ.എബ്രഹാം കോശി, , പാസ്റ്റർ ഫ്രെഡി കൂർഗ് എന്നിവർ സെമിനാറിനു നേതൃത്വം നൽകും,
വാർത്ത: പാ ഫ്രെഡി കൂർഗ്

Comments are closed.