ബെല്‍ഫാസ്റ്റ്: ക്രിസ്തു വിശ്വാസം പ്രഘോഷിച്ച് അയര്‍ലണ്ടിലെ ബെൽഫാസ്റ്റിൽ ആയിരക്കണക്കിന് ക്രൈസ്തവര്‍ ഒത്തുചേര്‍ന്ന് നടത്തിയ വാർഷിക റാലി ശ്രദ്ധേയമായി.
യേശു നാമം ഉയർത്തി പ്രഘോഷിക്കുന്നതിനുള്ള കുടുംബ സൗഹൃദ, രാഷ്ട്രീയേതര പരിപാടിയില്‍ വലിയ ജനപങ്കാളിത്തമാണ് ഉണ്ടായിരിന്നതെന്നു പരിപാടിയുടെ സംഘാടകർ പറഞ്ഞു. ഓർക്കിയോ എംബാങ്ക്മെന്റിൽ നിന്ന് സിറ്റി ഹാളിലേക്ക് നടന്ന റാലിയിൽ അയ്യായിരം ക്രൈസ്തവർ പങ്കെടുത്തു. ക്രൈസ്തവ പ്രമേയമുള്ള പ്ലക്കാർഡുകളും യേശു ക്രിസ്തുവിനെ മഹത്വപ്പെടുത്തുന്ന മുദ്രാവാക്യങ്ങളും ഉയർത്തി ആയിരിന്നു റാലി. രാഷ്ട്രീയേതര പരിപാടിയായതിനാൽ ദേശീയ പതാകകളോ മറ്റ് പതാകകളോ ഉണ്ടാകരുതെന്ന് സംഘാടകർ ആവശ്യപ്പെട്ടിരുന്നു.
“യേശു ക്രിസ്തുവാണ് ദൈവം” എന്ന ബാനറുകളും ഉയര്‍ത്തിയായിരിന്നു മിക്ക വിശ്വാസികളും റാലിയില്‍ പങ്കുചേര്‍ന്നത്. ചിലര്‍ റാലിയില്‍ യേശു ക്രിസ്തുവിനെ പ്രഘോഷിക്കുന്ന വസ്ത്രങ്ങള്‍ ഉപയോഗിച്ചു.
1987-ൽ യുകെയിലെ ലണ്ടനിൽ ഒരു സിറ്റി മാർച്ചായിട്ടാണ് മാർച്ച് ഫോർ ജീസസ് ആരംഭിച്ചത്. 1991-ൽ ഫ്രാൻസിലും 1992-ൽ അമേരിക്കയിലും 1993-ൽ ബ്രസീലിലും ഈ മാർച്ച് ആരംഭിച്ചിരിന്നു. 2019-ൽ ബ്രസീലിലെ സാവോ പോളോയിൽ നടന്ന റാലിയില്‍ മുപ്പതുലക്ഷം വിശ്വാസികളാണ് പങ്കുചേര്‍ന്നത്

Comments are closed.