ബാറുകൾക്ക് ലൈസൻസ് നൽകുന്ന നടപടികളിൽ നിന്ന് സർക്കാർ ഒഴിഞ്ഞ് മാറണം: കുറിയാക്കോസ് മാർ ക്ലീമിസ് വലിയ മെത്രാപ്പൊലീത്താ
ഇരവിപേരൂർ: മനസ്സിനെയും ശരീരത്തെയും നശിപ്പിക്കുന്ന ലഹരി വസ്തുക്കളുടെ ഉപയോഗത്തിൽ നിന്ന് തലമുറകളെ വീണ്ടെടുക്കണമെന്നും ജീവനെ നശിപ്പിക്കുന്ന തിന്മ ശക്തികൾ വർദ്ധിച്ചുവരുന്ന ഇക്കാലത്ത് ജീവന്റെ സംരക്ഷണവും പരിപോഷണവും നമ്മുടെ ഉത്തരവാദിത്വമാണെന്നും ഈ വിപത്തിനെതിരെ സഭയും സമൂഹവും ഒന്നിച്ച് പോരാടണമെന്നും കുറിയാക്കോസ് മാർ ക്ലീമിസ് വലിയ മെത്രാപ്പൊലീത്താ. മാർത്തോമ്മാ സഭ നിരണം – മാരാമൺ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ‘പൊരുതാം ലഹരിക്കെതിരെ’ എന്ന പരിപാടി സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ലഹരിയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ബാറുകൾക്ക് ലൈസൻസ് നൽകുന്ന നടപടികളിൽ നിന്ന് സർക്കാർ ഒഴിഞ്ഞ് മാതൃക കാട്ടണമെന്നും മെത്രാപ്പോലീത്താ പറഞ്ഞു. ഭദ്രാസന സെക്രട്ടറി റവ. മാത്യൂസ് എ. മാത്യു അദ്ധ്യക്ഷത വഹിച്ചു. റവ. എബ്രഹാം പി. എബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. ട്രഷറാർ അനീഷ് കുന്നപ്പുഴ, മിഷൻ ടു സ്കൂൾസ് കൺവീനർ സൂസൻ തോമസ്, ഭദ്രാസന കൗൺസിൽ അംഗങ്ങളായ ലിനോജ് ചാക്കോ, എബി തോമസ്, സി. തോമസ് , പ്രിൻസിപ്പാൾ ബിന്ദു പി. തോമസ്, എ.വി. ജോർജ്,
അനാംസ് ഡയറക്ടർ ജോർജി എബ്രഹാം, സുനിൽ മറ്റത്ത് , അനീഷ് തോമസ് എന്നിവർ പ്രസംഗിച്ചു.

Comments are closed.