Ultimate magazine theme for WordPress.

സാബു വാഴക്കൂട്ടത്തിൻ്റെ മകൻ ജെറോം നിത്യതയിൽ

തിരുവല്ല: ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് തിരുവല്ല ടൗൺ സഭാംഗം

ഇരുവള്ളിപ്ര കാറ്റോട് വാഴക്കൂട്ടത്തിൽ സാബുവിന്റെയും രമ്യയുടേയും മകൻ ജെറോം എബ്രഹാം സാബു

(17) നിത്യതയിൽ. ബാലികാമഠം സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്.

 

കുറ്റൂർ പഞ്ചായത്തിലെ തിരുവാമനപുരം തോട്ടിലെ വെള്ളത്തിൽ കൂട്ടുകാരൻ അപകടത്തിൽപെട്ടതു കണ്ടു കരയിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ്പുല്ലും പായലും നിറഞ്ഞ പാടത്തെ ഒഴുക്കിൽ പെട്ടത്. ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് ഇന്നലെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ കിട്ടിയ ബോഡി ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് അയച്ചു.

Sharjah city AG

Comments are closed.