ഷാർജ : ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ യുഎഇ ചാപ്റ്റർ സാഹിത്യ അവാർഡിന് രചനകൾ ക്ഷണിക്കുന്നു.
ലേഖനം – ലഹരി വിമുക്ത തലമുറ : സഭയുടെ ഉത്തരവാദിത്തവും കടമകളും
കവിത – നീതി സൂര്യൻ
കഥ – ആൾക്കൂട്ടത്തിൽ തനിയെ
നിബന്ധനകൾ
1. യുഎഇയിലെ സഭാ വ്യത്യാസം ഇല്ലാതെ ആർക്കും ഇതിൽ പങ്കെടുക്കാം
2. പ്രായ പരിധിയില്ല
3. ഇംഗ്ലീഷിലോ, മലയാളത്തിലോ എഴുതാം.
4. മുൻപ് പ്രസിദ്ധീകരിച്ച സാഹിത്യ സൃഷ്ടികൾ പാടില്ല.
5. രചനകൾ PDF ഫോർമാറ്റിൽ ഒറ്റ ഫയൽ ആക്കി അറ്റാച്ച് ചെയ്തു ipcgmauae@gmail.com എന്ന വിലാസത്തിൽ അയക്കുക.
6. രചനകൾ അയക്കേണ്ട അവസാന തീയതി ജൂലൈ 31, 2025
7. സാഹിത്യ സൃഷ്ടികൾ ഇമെയിൽ ചെയ്യുമ്പോൽ രചയിതാവിൻ്റെ പേരും, അഡ്രസും, ഫോൺ നമ്പറും, പാസ്സ്പോർട്ട് സൈസ് ഫോട്ടോ യും അയക്കണം.
8. വിജയികൾക്ക് 2026 ൽ നടക്കുന്ന വാർഷിക സമ്മേളനത്തിൽ ഫലകം നൽകി
ആദരിക്കും.
യുഎഇ യിലെ പ്രവാസി മലയാളികളുടെ സാഹിത്യ അഭിരുചി പ്രോത്സാഹിപ്പിക്കാൻ ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ, യുഎഇ ചാപ്റ്റർ പ്രവർത്തനങ്ങൾക്ക് പ്രസിഡന്റ് ലാൽ മാത്യു, വൈസ് പ്രസിഡന്റ് ഡോ. റോയ് ബി. കുരുവിള , സെക്രട്ടറി കൊച്ചുമോൻ ആന്താര്യത്ത്, ട്രഷറർ നെവിൻ മങ്ങാട്ട് , ജോയിൻ്റ് സെക്രട്ടറി വിനോദ് എബ്രഹാം, , ജനറൽ കൗൺസിൽ അംഗം പി. സി. ഗ്ലെന്നി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ പാസ്റ്റർ ജോൺ വർഗീസ്, ആന്റോ അലക്സ് ,
ഐപിസി ഗ്ലോബൽ മീഡിയ അന്തർ ദേശീയ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ എന്നിവർ നേതൃത്വം നൽകുന്നു.
