Ultimate magazine theme for WordPress.

വൈദികർ ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടും കേന്ദ്രസർക്കാരിന് മൗനം: പി.സി.തോമസ്

കൊച്ചി: രാജ്യത്തിന്റെ പല ഭാഗങ്ങളിലും ക്രിസ്തീയ വൈദികരെ വർഗീയ വാദികൾ ക്രൂരമായി മർദ്ദിക്കുകയും ആക്രമിക്കുകയും ചെയ്തിട്ടും കേന്ദ്രസർക്കാർ മൗനം പാലിക്കുന്നതെന്താണെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും മുൻ കേന്ദ്ര മന്ത്രിയുമായ പി.സി.തോമസ്.

അടുത്തകാലത്താണ് ഒറീസയിൽ ഇത്തരം അക്രമണം ഉണ്ടായത്. അതിനുമുമ്പ് പല ഭാഗത്തായി ഇതുപോലെ അക്രമണം നടന്നിട്ടും കേന്ദ്രസർക്കാർ മൗനം പാലിക്കുകയാണ്. ഒരു നടപടിയും സ്വീകരി ക്കുന്നില്ല. ആരെയും കുറ്റക്കാരാക്കുകയോ, കണ്ടു പിടിക്കുകയോ, നടപടി സ്വീകരിക്കുകയോ ചെയ്യാതെ സർക്കാരുകൾ അനങ്ങാത്ത രീതിയാണ് മിക്കവാറും എല്ലാ പ്രദേശങ്ങളിലും നടന്നിരിക്കുന്നത്. ഇതിന് അറുതി വരുത്തുവാൻ കേന്ദ്രസർക്കാർ അടിയന്തരമായ നടപടി സ്വീകരിച്ചേ പറ്റൂവെന്നും തോമസ് പറഞ്ഞു.

കഴിഞ്ഞദിവസം ഒറീസയിൽ ഒരു ട്രെയിനിൽ ഒരു കന്യാസ് ത്രീയെ ഉപദ്രവിച്ചതും ആരും കാണാതിരിക്കുകയാണോ? റെയിൽവേ കേന്ദ്രത്തിന്റെ കീഴിൽ ആയതുകൊണ്ട് നേരിട്ട് കേന്ദ്രസർക്കാർ നടപടിയെടുത്തേ പറ്റൂവെന്നും തോമസ് പറഞ്ഞു.

കേരള മുഖ്യമന്ത്രി താല്പര്യ മെടുത്ത് കേന്ദ്രസർക്കാരിനോ ട് ഈ കാര്യങ്ങൾ പറയണം, എന്നു മാത്രമല്ല നടപടി സ്വീകരിക്കണമെന്നും തോമസ് വ്യക്തമാക്കി.

Sharjah city AG