ഗാസ : ഗാസയിലെ ഇസ്രായേലി ആക്രമണങ്ങൾ ഹമാസിനെതിരെ പോരാടുന്നതിന് ആവശ്യമായതിലും കൂടുതലാണെന്ന് യൂറോപ്യൻ യൂണിയൻ. അവിടെ മരണസംഖ്യ വർദ്ധിച്ചുകൊണ്ടിരിക്കുന്നുവെന്ന് യൂറോപ്യൻ യൂണിയന്റെ ഉന്നത നയതന്ത്രജ്ഞ കാജ കല്ലാസ് വ്യക്തമാക്കുന്നു.
മാനുഷിക സഹായ വിതരണം സ്വകാര്യവൽക്കരിക്കുന്നതിനെ തങ്ങൾ പിന്തുണയ്ക്കില്ല. മാനുഷിക സഹായം ആയുധമാക്കാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു. വെടിനിർത്തലിനെത്തുടർന്ന് മാർച്ചിൽ യുദ്ധം പുനരാരംഭിച്ചതിന് ശേഷം ഇസ്രായേലി വ്യോമാക്രമണങ്ങളും മറ്റ് സൈനിക നടപടികളും 3,924 പേരെ കൊന്നൊടുക്കിയതായി ഹമാസ് നടത്തുന്ന ആരോഗ്യ മന്ത്രാലയം പറയുന്നു.

Comments are closed.