പത്തനംതിട്ട : കഴിഞ്ഞദിവസം പാലക്കാട് ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ കയറം സഭാഗം അത്താണിപറമ്പ് കുളത്തിൽ വിനുവിന്റെ മകൻ അലൻ ( 24) കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു. മാതാവ് വിജയത്തെ ഗുരുതര പരുക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കേരളത്തിൽ മനുഷ്യ- വന്യജീവി സംഘർഷം ഭീതിജനകമായ രീതിയിൽ വർദ്ധിച്ചുവരുകയാണ്. കാട്ടാനയുടെയും കടുവയുടെയും ആക്രമണം മൂലം ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം വർധിച്ചുവരുകയാണ്. വനമേഖലയോട് ചേർന്ന പ്രദേശങ്ങളിലെ ജനങ്ങൾ ഭീതിയിലാണ് കഴിയുന്നത്. കടുവയുടെ ആക്രമണത്തിൽ കഴിഞ്ഞ 10 വർഷത്തിനിടെ വയനാട്ടിൽ മാത്രം 8 പേരുടെ ജീവൻ നഷ്ടപ്പെട്ടു. വന്യമൃഗങ്ങൾ മൂലം മനുഷ്യജീവനും വളർത്തുമൃഗങ്ങൾക്കും കൃഷിക്കും ഉണ്ടാകുന്ന നഷ്ടം വലുതാണ്. മരണപെട്ട അലന് നഷ്ടപരിഹാരം എത്രയും വേഗം സർക്കാർ കൊടുക്കണമെന്നും വന്യമൃഗങ്ങളുടെ ജനവാസമേഖലയിലേക്കുള്ള വരവ് നിയന്ത്രിക്കാനും അവയുടെ ആവാസ്ഥവ്യവസ്ഥയിൽ തന്നെ അവയെ നിലനിർത്താനുള്ള സത്വരനടപടികൾ സ്വികരിക്കണമെന്നും യു പി എസ് ദേശിയ കൗൺസിൽ ഭാരവാഹികൾ ആയ ജനറൽ പ്രസിഡന്റ് ബാബു പറയത്തുകാട്ടിലും ജനറൽ സെക്രട്ടറി ഡേവിഡ് ശമുവേലും ആവശ്യപ്പെട്ടു.

Comments are closed.