റായ്പൂർ : ഛത്തീസ്ഗഡിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ. ണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി 22 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു.
ബിജാപൂർ, കാങ്കർ ജില്ലകളിലാണ് സൈനിക നടപടി ഉണ്ടായത്. ഛത്തീസ്ഗഡ് ജില്ലാ റിസർവ് ഗാർഡിലെ (ഡിആർജി) ഒരു ജവാനും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാവിലെ 7 മണിയോടെ ആരംഭിച്ച ഏറ്റുമുട്ടൽ മണിക്കൂറുകളോളം തുടർന്നു. ഏറ്റുമുട്ടൽ സ്ഥലത്ത് നിന്ന് ഇതുവരെ 18 നക്‌സലൈറ്റുകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി ബിജാപൂർ പോലീസ് സ്ഥിരീകരിച്ചു. രണ്ടാമത്തെ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.

Comments are closed.