Ultimate magazine theme for WordPress.

ബഹിരാകാശത്തുനിന്ന് സുനാമി ദൃശ്യങ്ങൾ പകർത്തി നാസയുടെ ഉപഗ്രഹം

റഷ്യ : റഷ്യയിലെ കാംചത്ക തീരത്തുണ്ടായ ശക്തമായ ഭൂചലനത്തെത്തുടർന്ന് പസഫിക് സമുദ്രത്തിൽ രൂപപ്പെട്ട വമ്പൻ സുനാമി തിരമാലകളുടെ ദൃശ്യങ്ങൾ ബഹിരാകാശത്തുനിന്ന് ആദ്യമായി നാസ പകർത്തി. സമുദ്രത്തിലെ ജലനിരപ്പ് നിരീക്ഷിക്കാൻ വികസിപ്പിച്ചെടുത്ത ‘സ്വാറ്റ്’ എന്ന അത്യാധുനിക ഉപഗ്രഹമാണ് ഈ അപൂർവ്വ ദൃശ്യങ്ങൾ രേഖപ്പെടുത്തിയത്.

സാധാരണയായി സുനാമി തിരമാലകൾ സമുദ്രത്തിലൂടെ സഞ്ചരിക്കുന്നത് നേരിട്ട് കാണാൻ ശാസ്ത്രജ്ഞർക്ക് സാധിക്കാറില്ല. തീരങ്ങളിൽ എത്തുമ്പോൾ മാത്രമാണ് ഇതിന്റെ തീവ്രത മനസ്സിലാക്കാൻ കഴിഞ്ഞിരുന്നത്. എന്നാൽ പസഫിക് സമുദ്രത്തിന് മുകളിലൂടെ സഞ്ചരിക്കുമ്പോൾ ഈ ഉപഗ്രഹം തിരമാലകളുടെ സഞ്ചാരപഥം അതിസൂക്ഷ്മമായി കണ്ടെത്തുകയായിരുന്നു.

ഇത്രയും വ്യക്തതയോടെയുള്ള സുനാമി ദൃശ്യങ്ങൾ ലഭിക്കുന്നത് ശാസ്ത്രചരിത്രത്തിൽ ആദ്യമായാണ്. തിരമാലകൾ വിഘടിക്കുന്ന സങ്കീർണ്ണമായ രീതികൾ മനസ്സിലാക്കാനും, ഭാവിയിൽ സുനാമി മുന്നറിയിപ്പ് സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും അപകടങ്ങൾ മുൻകൂട്ടി പ്രവചിക്കാനും ഈ പഠനം വലിയ സഹായമാകും.

Sharjah city AG

Comments are closed.