Ultimate magazine theme for WordPress.

പാകിസ്ഥാൻ സൈനികർക്ക് നേരെ ബി.എൽ.എയുടെ ബോംബ് ആക്രമണം: 7 മരണം

ബലൂചിസ്ഥാൻ : പാകിസ്ഥാൻ സൈനിക വാഹനവ്യൂഹത്തിന് നേരെ ബലൂച് ലിബറേഷൻ ആർമിയുടെ ബോംബ് ആക്രമണം. ബോംബാക്രമണത്തിൽ ഏഴ് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബിഎൽഎ ഏറ്റെടുത്തു.

90 പാക് സൈനികർ കൊല്ലപ്പെട്ടെന്നാണ് ബിഎൽഎയുടെ അവകാശവാദം. ഖേതയിൽ നിന്ന് തഫ്താനിലേക്ക് പോകുകയായിരുന്ന പാകിസ്ഥാൻ സൈനിക വാഹനവ്യൂഹത്തെ ലക്ഷ്യമിട്ടാണ് ആക്രമണം. ബലൂചിസ്ഥാനിലെ നൗഷ്കി ജില്ലയിലാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക പോലീസ് മേധാവി സഫർ സമാനി പറഞ്ഞു. സമീപത്തുള്ള മറ്റൊരു വാഹനത്തിനും സ്ഫോടനത്തിൽ സാരമായ കേടുപാടുകൾ സംഭവിച്ചു. മരിച്ചവരെയും പരിക്കേറ്റവരെയും അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Sharjah city AG

Comments are closed.