ചങ്ങനാശ്ശേരി: കുമ്പനാട് ഐപിസി ഹെബ്രോൻ പി ജിയുടെ ഏഴാമത് ബാച്ചിന്റെ മൂന്നാമത് ആത്മീയ കൂട്ടായ്മ മാർച്ച് 3 തിങ്കളാഴ്ച പകൽ മാമൂട്, കണിച്ചുകുളം ഐപിസി ഹോരേബ് സഭയിൽ നടന്നു. പാ. ജെസ്സി മോൻ എബ്രഹാം അധ്യക്ഷ വഹിച്ചു. പാ. രാജൻ കെ മുഖ്യ പ്രഭാഷണം നടത്തി.
പാ. ജിനു ജോൺ ചെന്നൈ, പാ. ടി എം മാത്യു എന്നിവർ പ്രാർത്ഥനക്കും പാ. കെ എൻ യേശുദാസ് സങ്കീർത്തന ശുശ്രൂഷക്കും നേതൃത്വം നൽകി. പാ. ബിനോജ് ഊന്നുകൽ സ്വാഗതം ആശംസിച്ചു.
പാ. റിജോ തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ദൈവദാസന്മാർ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. പാ. സാം പി ഈശോ മധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. പാ. ജോൺസൺ ഫിലിപ്പിന്റെ നേതൃത്വത്തിൽ 16 അംഗ എക്സിക്യൂട്ടീവ് കമ്മറ്റി പ്രവർത്തിക്കുന്നു.
വാർത്ത: പാ. ബിനോജ് ഊന്നുകൽ, പബ്ലിസിറ്റി കൺവീനർ

Comments are closed.