കിഴക്കുപുറം : ഐപിസി സൺഡേസ്കൂൾ അസോസിയേഷൻ അടൂർ വെസ്റ്റ് സെൻ്ററിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 30 ന് കിഴക്കുപുറം ഐപിസി ശാലേമിൽ സൺണ്ടേസ്കൂൾ വാർഷികവും അദ്ധ്യാപക ആദരവും നടക്കും. പാ. തോമസ് ജോസഫ് ഉദ്ഘാടനം നിർവഹിക്കും.
ഇവാ. ബെൻസിക് മിറാൻഡ മുഖ്യ അതിഥിയായിരിക്കും. ബ്രദർ ഫിന്നി പി മാത്യുവും പങ്കെടുക്കും. നെല്ലിമുകൾ താബോർ സൺണ്ടേസ്കൂൾ ഗാനങ്ങൾ ആലപിക്കും. യോഗത്തിൽ താലന്ത് പരിശോധന വിജയികളെ ആദരിക്കൽ, വാർഷിക പരീക്ഷയുടെ സമ്മാനദാനം, സംസ്ഥാന സൺണ്ടേസ്കൂൾ പരീക്ഷയിലെ റാങ്ക് ജേതാക്കളെ ആദരിക്കൽ എന്നിവ ഉണ്ടായിരിക്കും. പാ. ബിൻസ് ജോർജ്, പാ. ജോസ് വർഗീസ്, ബ്രദർ പി എസ് ജോൺ, പാ. എ എൽ ബിനു, ബ്രദർ എ അലക്സാണ്ടർ എന്നിവരാണ് സൺഡേ സ്കൂൾ അടൂർ (വെസ്റ്റ്) സെന്റർ എക്സിക്യൂട്ടീവ്സ്.

Comments are closed.