ടെൽ അവീവ് : ഗാസ മുനമ്പിലേക്കുള്ള വൈദ്യുതി വിതരണം ഉടൻ വിച്ഛേദിക്കണമെന്ന് ഇസ്രായേൽ ഊർജ മന്ത്രി യെലി കോഹൻ. ബന്ദികളെ മോചിപ്പിക്കുന്നതിനായാണ് ഈ തീരുമാനം.
ഇസ്രായേൽ ഇലക്ട്രിക് കോർപ്പറേഷന് ഇത് സംബന്ധിച്ച് കോഹൻ നിർദേശം നൽകി. എല്ലാ ബന്ദികളും മടങ്ങിയെത്തുന്നതിനായി തങ്ങൾ സാധ്യമായതെല്ലാം ചെയ്യുമെന്ന് അദേഹം വ്യക്തമാക്കി. എല്ലാ ബന്ദികളും മടങ്ങിവരുന്നതിനായി തങ്ങൾക്ക് ലഭ്യമായ എല്ലാ വഴികളും ഉപയോഗിക്കും. കൂടാതെ അടുത്ത ദിവസം ഹമാസ് ഗാസയിൽ ഉണ്ടാകില്ലെന്ന് തങ്ങൾ ഉറപ്പാക്കുമെന്നും കോഹൻ പറഞ്ഞു.

Comments are closed.