വാഷിംഗ്ടൺ : അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസും ബാരി വിൽമോറും മാർച്ച് പതിനാറിന് ഭൂമിയിലേക്ക് തിരിച്ചെത്തുമെന്ന് നാസ. ഒൻപത് മാസത്തിന് ശേഷമാണ് ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ ഇരുവരുടെയും തിരിച്ചുവരവ് ഔദ്യോഗികമായി നാസ പ്രഖ്യാപിച്ചത്.
സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകത്തിലായിരിക്കും ഇരുവരും തിരിച്ചെത്തുക. 2024 ജൂണിൽ സ്റ്റാർലൈനർ എന്ന സ്പേസ് ക്രാഫ്റ്റിൽ ബഹിരാകാശ നിലയത്തിൽ എത്തിയ ഇവരുടെ മടക്ക വാഹനത്തിന്റെ സാങ്കേതിക തകരാർ മൂലമാണ് ജൂൺ മുതൽ ബഹിരാകാശത്ത് കുടുങ്ങിയത്.

Comments are closed.