Ultimate magazine theme for WordPress.

മണിപ്പൂരിൽ വീണ്ടും സംഘർഷം: കുക്കി-സോ സമുദായാംഗങ്ങൾ സുരക്ഷാ സേനയുമായി ഏറ്റുമുട്ടി

ഇംഫാൽ : ഇംഫാൽ-ദിമാപൂർ ഹൈവേയിൽ കുക്കി-സോ സമുദായാംഗങ്ങൾ സുരക്ഷാ സേനയുമായി ഏറ്റുമുട്ടി. 27 സുരക്ഷാ ഉദ്യോഗസ്ഥർക്ക് സംഭവത്തിൽ പരിക്കേറ്റു.

മണിപ്പൂരിലുടനീളം എല്ലാ വാഹനങ്ങളുടെയും സ്വതന്ത്ര സഞ്ചാരം അനുവദിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദ്ദേശം നാട്ടുകാർ ലംഘിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. കാൻപോക്പിയിൽ പ്രത്യേകിച്ച് ദേശീയപാത 2 ലെ പ്രദേശങ്ങളിൽ സംഘർഷം രൂക്ഷമായതോടെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കർഫ്യൂ ഏർപ്പെടുത്തി. പ്രതിഷേധക്കാർ സ്വകാര്യ വാഹനങ്ങൾക്ക് തീയിടാൻ തുടങ്ങിയതോടെയാണ് സ്ഥിതി കൂടുതൽ വഷളായത്.

Sharjah city AG