ഇംഫാൽ : മണിപ്പൂരിൽ റിക്ടർ സ്‌കെയിലിൽ 5.7, 4.1 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങൾ. നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ആദ്യ ഭൂചലനം ബുധനാഴ്ച രാവിലെ 11.06 നും രണ്ടാമത്തേത് ഉച്ചയ്ക്ക് 12.20 നുമാണ് ഉണ്ടായത്. രണ്ട് ഭൂചലനങ്ങളുടെയും പ്രഭവകേന്ദ്രം മണിപ്പൂരിലെ കാംജോങ് ആണെന്ന് ഐഎംഡി റിപ്പോർട്ട് പറയുന്നു.

Comments are closed.