ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഉണ്ടാവുന്ന അനന്തരഫലങ്ങൾ ഹമാസിന് സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്ന് നെതന്യാഹു
ജെറുസലേം : ഹമാസ് ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഉണ്ടാവുന്ന അനന്തരഫലങ്ങൾ സങ്കൽപ്പിക്കാൻ പോലും കഴിയാത്തതായിരിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേൽ പാർലമെന്റിൽ നടന്ന ബഹളത്തിനിടെയായിരുന്നു നെതന്യാഹുവിന്റെ പരാമർശം.
‘ഞാൻ ഹമാസിനോട് പറയുന്നു, നിങ്ങൾ ഞങ്ങളുടെ ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത അനന്തരഫലങ്ങൾ ഉണ്ടാകും.’ നെതന്യാഹു നിയമനിർമ്മാതാക്കളോട് പറഞ്ഞു. ഹമാസ് ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ ഗാസയുടെ കവാടങ്ങൾ പൂട്ടപ്പെടും നരകത്തിന്റെ കവാടങ്ങൾ തുറക്കും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞു.

Comments are closed.