ന്യൂഡൽഹി : ബംഗാൾ ഉൾക്കടലിൽ റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. നാഷണൽ സെന്റർ ഫോർ സീസ്മോളജിയാണ് ഇക്കാര്യം അറിയിച്ചത്. കടലിൽ 91 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. ഒഡിഷയിലെ പുരിയ്ക്ക് സമീപമാണ് ഭൂചലനം അനുഭവപ്പെട്ടത്. പശ്ചിമ ബംഗാളിന്റെ പല ഭാഗങ്ങളിലും കൊൽക്കത്തയിലും പ്രകമ്പനം ഉണ്ടായി.

Comments are closed.