നോം പെൻ: കംബോഡിയയിൽ 25 വർഷത്തോളം പഴക്കമുള്ള ഗ്രെനേഡ് പൊട്ടിത്തെറിച്ച് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. സിയെ റീപ് പ്രവിശ്യയിലെ സ്വേയ് ല്യൂ ജില്ലയുടെ പ്രാന്ത പ്രദേശത്താണ് ശനിയാഴ്ച വർഷങ്ങൾ പഴക്കമുള്ള ഗ്രെനേഡ് പൊട്ടിത്തെറിച്ചത്.
1980-90 കാലഘട്ടത്തിൽ കംബോഡിയയുടെ സൈന്യവും ഗറില്ല പോരാളികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായ മേഖലയാണ് ഇവിടം. അയൽവാസികളും ബന്ധുക്കളുമാണ് ഗ്രെനേഡ് പൊട്ടി മരിച്ച കുട്ടികൾ. ഇവരുടെ മാതാപിതാക്കൾ സമീപത്തെ വയലിൽ ജോലി ചെയ്യുന്ന സമയത്ത് വീടിന് സമീപത്തെ മരത്തണലിൽ കളിക്കുകയായിരുന്നു കുട്ടികൾ. ഇതിനിടയിൽ മണ്ണിനടിയിലുണ്ടായിരുന്ന ഗ്രെനേഡ് പൊട്ടിത്തെറിക്കുകയായിരുന്നു.

Comments are closed.