Ultimate magazine theme for WordPress.

ഗർഭിണിയാകാൻ രണ്ട് വയസുകാരനെ ബലി നൽകി: ബിഹാറിൽ അഞ്ച് പേർ പിടിയിലായി

പട്ന : ഗർഭിണിയാകാൻ ബിഹാറിൽ രണ്ട് വയസുകാരനെ ബലി നൽകിയ സംഭവത്തിൽ യുവതിയുൾപ്പെടെ അഞ്ച് പേർ പിടിയിലായി. മകൾ ​ഗർഭിണിയാകാൻ കുട്ടിയെ ബലി നൽകണമെന്ന മന്ത്രവാദിയുടെ നിർദേശത്തെ തുടർന്നാണ് ഈ ക്രൂരത നടന്നത്.

ഉത്തർപ്രദേശ് സ്വദേശിയായ കുട്ടി ജനുവരി 22നാണ് ബിഹാറിലെത്തുന്നത്. വീട്ടിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടിയെ കാണാതാവുകയായിരുന്നു. ഇതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പിന്നീട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് കൈകാലുകൾ ഛേദിക്കപ്പെട്ട നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ ബലി നൽകിയതാണെന്ന് കണ്ടെത്തിയത്

Sharjah city AG

Comments are closed.