Ultimate magazine theme for WordPress.

സുവി. ജോയിയെ മർദിച്ചതിനെതിരെ അടുരിൽ യുപിഎസിന്റ പ്രതിഷേധം

അടൂർ: തെരുവോരങ്ങളിൽ സത്യസുവിശേഷം വിളിച്ചു പറയുന്ന ദൈവദാസന്മാരെ മർദ്ദിക്കുന്നത് കേരളത്തിൽ പതിവായി കഴിഞ്ഞു. അടൂരിൽ വായോധികനായ സുവിശേഷകൻ ജോയിയെ കഴിഞ്ഞ ദിവസം സുവിശേഷ വിരോധികൾ മർദിച്ചു.

സുവി. ജോയിയെ മർദിച്ചതിൽ പ്രതിഷേധിച്ച് യുണൈറ്റഡ് പെന്തകോസ്ത് സീനഡ് പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അടൂരിൽ പ്രതിഷേധയോഗം നടത്തി. യുപിഎസ് ദേശിയ ജനറൽ സെക്രട്ടറി ബാബു പറയത്തുകാട്ടിൽ യോഗം ഉൽഘാടനം ചെയ്തു. പാസ്റ്റർമാരായ സി കെ തോമസ്, എസ് തോമസ്, ബിനു ഡോമനിക്, ബിനോയി കോട്ടയം, എം വി ചാക്കോ, ഷിജോ ചിങ്ങവനം, മാണി കുറിയാക്കോസ്, റെജി വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.

Sharjah city AG