Ultimate magazine theme for WordPress.

ഓരോ കുഞ്ഞും ദൈവത്തിൽ നിന്നുള്ള സമ്മാനമാണെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്‍റ്

വാഷിംഗ്‌ടൺ : ഓരോ കുഞ്ഞും ദൈവത്തിൽ നിന്നുള്ള സമ്മാനമാണെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ‌ഡി വാന്‍സ്. കഴിഞ്ഞ ദിവസം വാഷിംഗ്ടണില്‍ നടന്ന മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയില്‍ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം.

കുടുംബത്തിന് അനുകൂലമായ ഒരു സമൂഹം സൃഷ്ടിക്കാൻ തന്നാൽ കഴിയുന്നത് ചെയ്യുക എന്നതാണ് ഒരു സർക്കാർ ഉദ്യോഗസ്ഥനെന്ന നിലയിൽ തന്റെ ലക്ഷ്യമെന്നും പുതിയ വൈസ് പ്രസിഡൻ്റ് പറഞ്ഞു. യുവ ദമ്പതികള്‍ക്ക് കുഞ്ഞുങ്ങളെ സ്വീകരിക്കുന്നത് എളുപ്പമാക്കുവാനും അവരെ ലോകത്തിലേക്ക് കൊണ്ടുവരുവാനും ഇടപെടലുകള്‍ നടത്തേണ്ടത് സർക്കാരിന്റെ കടമയാണ്.അദ്ദേഹം കൂട്ടിച്ചേർത്തു.

Sharjah city AG

Comments are closed.