Ultimate magazine theme for WordPress.

തായ്‌വാന് സമീപം സൈനിക നീക്കങ്ങൾ ശക്തമാക്കി ചൈന

തായ്പേയ് : തായ്‌വാന് സമീപം സൈനിക നീക്കങ്ങൾ ശക്തമാക്കി ചൈന. ശനിയാഴ്‌ചയും ഞായറാഴ്ചയും തായ്‌വാന് ചുറ്റും ആറ് ചൈനീസ് സൈനിക വിമാനങ്ങളും ഏഴ് നാവിക കപ്പലുകളും കണ്ടെത്തിയതായി തായ്‌വാൻ ദേശീയ പ്രതിരോധ മന്ത്രാലയം (എംഎൻഡി) അറിയിച്ചു.

ആറ് പീപ്പിൾസ് ലിബറേഷൻ ആർമി വിമാനങ്ങളിൽ രണ്ടെണ്ണം മീഡിയൻ ലൈൻ കടന്ന് രാജ്യത്തിൻ്റെ തെക്കുപടിഞ്ഞാറൻ എയർ ഡിഫൻസ് ഐഡൻ്റിഫിക്കേഷൻ സോണിൽ പ്രവേശിച്ചെന്നും ചൈനീസ് നീക്കങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിച്ച ശേഷം ആവശ്യമായ നടപടികൾ സ്വീകരിച്ചെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം 28 ചൈനീസ് വിമാനങ്ങളും എട്ട് നാവിക കപ്പലുകളുമാണ് തായ്‌വാൻ്റെ അതിർത്തിയ്ക്ക് സമീപം എത്തിയത്.

Sharjah city AG

Comments are closed.