ബാംഗ്ലൂർ : കർണാടകയിൽ വീണ്ടും മങ്കി പോക്സ് (എം-പോക്സ്) സ്ഥിരീകരിച്ചു. ദുബായിലേക്ക് യാത്ര ചെയ്ത 40 വയസ്സുള്ളയാൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വ്യക്തി നിലവിൽ ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ഈ വർഷത്തെ ആദ്യ എം-പോക്സ് കേസാണിത്. യാത്ര ചരിത്രം ഉൾപ്പെടെയുള്ള മറ്റ് വിശദാംശങ്ങൾ സ്ഥിരീകരിക്കുന്നതിനായി കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണെന്ന് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ വർഷവും സംസ്ഥാനത്ത് എം-പോക്സ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
