മുംബൈ : മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയില്‍ ബുധനാഴ്ച ട്രെയിനിടിച്ച് 13 പേര് മരിച്ചു. ട്രെയിനില്‍ തീപിടുത്തമുണ്ടായെന്ന് സംശയിച്ച് പരിഭ്രാന്തരായ പുഷ്പക് എക്സ്പ്രസിലെ യാത്രക്കാര്‍ ട്രെയിനില്‍ നിന്ന് ചാടുകയായിരുന്നു. തൊട്ടടുത്ത ട്രാക്കില്‍ എതിര്‍ദിശയില്‍ നിന്ന് വന്ന കര്‍ണാടക എക്സ്പ്രസ് ഇടിച്ചാണ് ഇവര്‍ കൊല്ലപ്പെട്ടത്.
അപകടത്തിൽ ഒമ്പതു പേർക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 1.5 ലക്ഷം രൂപ വീതവും, ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപ വീതവും, നിസാര പരിക്കേറ്റവർക്ക് 5,000 രൂപ വീതവും റെയിൽവേ മന്ത്രാലയം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

Comments are closed.