Ultimate magazine theme for WordPress.

പറന്തലിൽ തിങ്കൾ മുതൽ എ ജി മലയാളം ഡിസ്ട്രിക്റ്റ് ജനറൽ കൺവൻഷൻ

അടൂർ-പറന്തൽ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ ജനുവരി 27 തിങ്കൾ വൈകിട്ട് ആറിനു നടക്കുന്ന പൊതു സമ്മേളനത്തിൽ സഭാ സൂപ്രണ്ട് റവ.റ്റി ജെ സാമുവേൽ ഉദ്ഘാടനം ചെയ്യും.

ഫെബ്രുവരി 2 ഞായർ വരെ അടൂർ-പറന്തൽ അസംബ്ലിസ് ഓഫ് ഗോഡ് കൺവൻഷൻ ഗ്രൗണ്ടിൽ നടക്കുന്ന കൺവൻഷന്റെ വിവിധ ദിവസങ്ങളിൽ പാസ്റ്റർ ടി ജെ ശാമുവേൽ, ഡോ.ഐസക് ചെറിയാൻ, പാസ്റ്റർ ജോർജ് പി ചാക്കോ, ക്യാപ്റ്റൻ സ്റ്റാൻലി ജോർജ്, പാസ്റ്റർ കെ.സി.ജോൺ, ഡോ.ഷിബു തോമസ് ഒക്ലഹോമ, ഡോ. രാജൻ ജോർജ്, പാസ്റ്റർ ജോൺ തോമസ്, ഡോ. ജോസഫ് ഡാനിയേൽ, പാസ്റ്റർ എബ്രഹാം ഉണ്ണൂണ്ണി, സുവി.പി.ജി.വർഗീസ്, ഡോ.എ.കെ.ജോർജ് എന്നിവർ മുഖ്യ പ്രഭാഷകരായിരിക്കും. അസിസ്റ്റൻ്റ് സൂപ്രണ്ട് ഡോ. ഐസക് വി മാത്യു, സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ്, ട്രഷറാർ പാസ്റ്റർ പി കെ ജോസ്, കമ്മിറ്റിയംഗം പാസ്റ്റർ ബാബു വർഗീസ് തുടങ്ങിയവർ ഉൾപ്പെടെയുള്ള ദൈവദാസന്മാരും വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.

ഡിസ്ട്രിക്ട് ഭാരവാഹികളായ പാസ്റ്റേഴ്സ് തോമസ് ഫിലിപ്പ്, പി.കെ.ജോസ്, ബാബു വർഗീസ് മേഖലാ ഡയറക്ടർമാരായ പാസ്റ്റേഴ്സ് ജെ.സജി, എം.ടി. സൈമൺ, ആർ.സനൽകുമാർ എന്നിവർ രാത്രിയോഗങ്ങളിൽ അദ്ധ്യക്ഷൻമാരാകും.
പകൽ യോഗങ്ങളിൽ പാസ്റ്റർമാരായ പി.സി.ജോൺ,ടി.എ.വർഗീസ്, ജോൺസൻ ജി സാമുവേൽ തുടങ്ങിയവരും സന്ദേശങ്ങൾ നല്കും.

പാസ്റ്റർ സുനിൽ സോളമൻ നേതൃത്വം നൽകുന്ന അസംബ്ലിസ് ഓഫ് ഗോഡ് ക്വയർ ഗാനശുശ്രൂഷ നയിക്കും.
പകൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പ്രത്യേക യോഗങ്ങളും വൈകിട്ട് 6 മുതൽ 9 വരെ പൊതു യോഗങ്ങളും നടക്കും.

ചൊവ്വ,ബുധൻ, വ്യാഴം ദിവസങ്ങളിൽ പകൽ ശുശ്രുഷകൻമാർക്കുള്ള സെമിനാറുകളാണ്. ഉപദേശപരമായ വിഷയങ്ങളിലും പൊതുവായ വിഷയങ്ങളിലും ക്ലാസുകൾ ക്രമീകരിച്ചിട്ടുണ്ട്.

ബുധൻ രാവിലെ ബഥേൽ ബൈബിൾ കോളേജ് പൂർവ്വ വിദ്യാർത്ഥി സമ്മേളനവും ശുശ്രുഷക സമ്മേളനവും നടക്കും. ഉച്ചകഴിഞ്ഞ് മിനിസ്റ്റേഴ്സ് സെമിനാർ, വിദ്യാഭ്യാസ സെമിനാർ എന്നിവ നടക്കും. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർക്കും പ്രസ്തുത സെമിനാറിൽ സംബന്ധിക്കാവുന്നതാണ്.

ബുധനാഴ്ച സെമിനാറിനു ശേഷം വൈകിട്ട് നാലിന് പുതിയതായി നിർമ്മിക്കുന്ന ഓഫീസ് കോംപ്ലക്സിൻ്റെ തറക്കല്ലിടീൽ സഭാ സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ നിർവ്വഹിക്കും. വെള്ളി രാവിലെ 9 മുതൽ 11 വരെ വിവിധ ഡിപ്പാർട്ട്മെൻ്റുകളുടെ പ്രവർത്തനങ്ങൾ അവതരിപ്പിക്കും.
11 മുതൽ 1 വരെ മിഷൻ സമ്മേളനം നോർത്തിന്ത്യാ മിനിസ്ട്രി സമ്മേളനം നടക്കും. ഉച്ചയ്ക്ക് 2 മുതൽ 5 വരെയും വിവിധ ഡിപ്പാർട്ടുമെൻ്റുകളുടെ പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്നത് തുടരും.

ശനിയാഴ്ച രാവിലെ 9 ന് സൺഡേ സ്കൂൾ വാർഷിക സമ്മേളനവും ഉച്ചയ്ക്ക് 2 ന് ക്രൈസ്റ്റ് അംബാസിഡേഴ്സ് (യുവജന വിഭാഗം) വാർഷിക സമ്മേളനവും നടക്കും. ഫെബ്രുവരി 2 ഞായർ രാവിലെ 9 മണിക്ക് പൊതുസഭായോഗം ആരംഭിക്കും. തിരുവത്താഴ ശുശ്രൂഷയോടെ കൺവൻഷൻ സമാപിക്കും.

പാസ്റ്റർ ടി.ജെ.സാമുവേൽ ചെയർമാനും പാസ്റ്റർ തോമസ് ഫിലിപ്പ് ജനറൽ കൺവീനറും ആയി വിവിധ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്തിവരുന്നു. മുൻവർഷങ്ങളെക്കാൾ വിപുലമായ ക്രമീകരണങ്ങളാണ് ഈ വർഷം നടത്തിയിരിക്കുന്നതെന്ന് പത്രസമ്മേളനത്തിൽ സഭയുടെ ജനറൽ സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ്, മീഡിയ കൺവീനർമാരായ പാസ്റ്റർ ഷാജൻ ജോൺ ഇടയ്ക്കാട്, ബ്രദർ ജോൺസൺ ജോയി, പാസ്റ്റർ ബിജു തങ്കച്ചൻ എന്നിവർ അറിയിച്ചു.

Sharjah city AG