വത്തിക്കാൻ : പീഡനങ്ങളിലൂടെ കടന്നുപോകുന്ന ഉക്രെയ്നെ നമുക്ക് മറക്കാതിരിക്കാമെന്ന് മാർപാപ്പ. ബുധനാഴ്ച വത്തിക്കാനിൽ പൊതുകൂടിക്കാഴ്ച അനുവദിച്ച വേളയിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. നസ്രത്ത്, ഇസ്രായേൽ എന്നിവിടങ്ങളെയും തൻ്റെ പ്രഭാഷണത്തിൽ മാർപാപ്പ പ്രത്യേകം പരാമർശിച്ചു. അതോടൊപ്പം, യുദ്ധങ്ങളിലായിരിക്കുന്ന മറ്റു രാജ്യങ്ങളെയും നമുക്ക് മറക്കാതിരിക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
